Quantcast

ഷാർജ-കോഴിക്കോട് വിമാനം തിരിച്ചിറക്കി: യാത്രക്കാർ അനിശ്ചിതത്വത്തിൽ

വിമാനം തിരിച്ചിറക്കി 20 മണിക്കൂർ പിന്നിടുമ്പോഴും എപ്പോൾ യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2023-01-28 17:55:16.0

Published:

28 Jan 2023 11:08 PM IST

Sharjah-kozhikode flight, flight turned back
X

ഷാർജയിൽ ഇന്ന് പുലർച്ചെ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിൽ. വിമാനം തിരിച്ചിറക്കി 20 മണിക്കൂർ പിന്നിടുമ്പോഴും എപ്പോൾ യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയ അവസ്ഥയിലാണ്. പുറപ്പെട്ട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ഷാർജ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഇന്നലെ രാത്രി 11.45ന് കോഴിക്കോട്ടേക്ക് പോയ വിമാനമാണിത്.

യാത്രക്കാരിൽ കുറച്ചു പേരെ നാളെ പുലർച്ചെയുള്ള വിമാനത്തിലും ഇന്ന് രാത്രി പുറപ്പെടുന്ന വിമാനത്തിലും തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം. കുറച്ചു യാത്രക്കാരെ കണ്ണൂരിലെത്തിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ നേരിട്ട് കോഴിക്കോട്ടേക്ക് പോകേണ്ട 55ഓളം യാത്രക്കാരുടെ കാര്യത്തിൽ ഒരു വിവരവും അധികൃതർ നൽകുന്നില്ല.



TAGS :

Next Story