മഴയിൽ വാഹന നമ്പർ പ്ലേറ്റ് നഷ്ടമായോ? 901ൽ വിളിക്കൂ, ഷാർജ പൊലീസ് നമ്പർ പ്ലേറ്റ് വീട്ടിലെത്തിക്കും
3 ദിവസത്തെ സൗജന്യ സേവനം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും

ഷാർജ: മഴയിൽ നഷ്ടപ്പെട്ട വാഹന നമ്പർ പ്ലേറ്റുകൾ സൗജന്യമായി മാറ്റാനുള്ള സൗകര്യം ലഭ്യമാക്കി ഷാർജ പൊലീസ്. നമ്പർ പ്ലേറ്റുകളുടെ താത്കാലിക ഹോം ഡെലിവറി സേവനമാണ് ഇന്നുമുതൽ ആരംഭിച്ചിരിക്കുന്നത്. അടുത്തിടെയുണ്ടായ പ്രതികൂല കാലാവസ്ഥയിൽ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ട പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സൗജന്യമായി വാഹന നമ്പർ പ്ലേറ്റുകൾ വീട്ടിലെത്തിച്ചു നൽകും.
മൂന്ന് ദിവസമാണ് സേവനം ലഭിക്കുക. യോഗ്യരായ താമസക്കാർക്ക് 901 എന്ന നമ്പറിൽ വിളിച്ച് പൊലീസ് കോൺടാക്റ്റ് സെന്റർ വഴി സേവനത്തിന് അപേക്ഷിക്കാം. സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല. നമ്പർ പ്ലേറ്റുകൾ ഇഷ്യൂ ചെയ്യുക, അച്ചടിക്കുക, ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തിക്കുക എന്നിവയുൾപ്പെടെയുള്ള നടപടിക്രമങ്ങൾ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി.
Next Story
Adjust Story Font
16

