Quantcast

'അദ്ദേഹം ഞങ്ങളുടെ ‍ ടീമിന്റെ ഭാ​ഗമാണെന്നതിൽ അഭിമാനം'; സ്മിത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ

കോ-പൈലറ്റ്​ നടത്താൻ ശ്രമിച്ച ആക്രമണത്തെ ജീവൻ പണയം വെച്ചാണ് സ്മിത് പ്രതിരോധിച്ചത്

MediaOne Logo

Gulf Desk

  • Published:

    3 Oct 2026 7:35 PM IST

Sheikh Hamdan visits flydubai pilot Smit Machchhar injured in terror act
X

ദുബൈ: തെൽ അവീവിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ കോ-പൈലറ്റ്​ നടത്താൻ ശ്രമിച്ച ഭീകരാക്രമണത്തെ ജീവൻ പണയം വെച്ച് തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ നേരിട്ടെത്തി സന്ദർശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ. സെപ്തംബർ 30-ന് ദുബൈയിൽ നിന്ന് പുറപ്പെട്ട ഫ്ളൈദുബൈ FZ1073 വിമാനത്തിൽ വെച്ചാണ് ആക്രമണം നടന്നത്. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമും ശൈഖ് ഹംദാനൊപ്പം പൈലറ്റിനെ സന്ദർശിക്കാനെത്തിയിരുന്നു. അതിരറ്റ ധൈര്യവും ഉത്തരവാദിത്തബോധവും മനുഷ്യജീവനുകളോടുള്ള കരുതലുമാണ് സ്മിത് മച്ചാർ പ്രകടിപ്പിച്ചത്. യുഎഇയുടെ ചരിത്രത്തിന്റെയും ഞങ്ങളുടെ ടീമിന്റെയും ഭാഗമാണ് അദ്ദേഹമെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും സന്ദർശനത്തിന് ശേഷം ശൈഖ് ഹംദാൻ വ്യക്തമാക്കി.


വിമാനം പറന്നുയർന്നതിന് പിന്നാലെ കോക്ക്പിറ്റിനുള്ളിൽ വെച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് കോ-പൈലറ്റ്, ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ധീരമായി പോരാടിയ സ്മിത് മച്ചാർ വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് സുരക്ഷിതമായി ലാന്റ് ചെയ്യിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും പൈലറ്റിന് അഭിനന്ദനങ്ങൾ അറിയിച്ചു. അടിയന്തര സമയത്തും സ്മിത് കാണിച്ച പ്രൊഫഷണലിസവും ധാർമികതയും അദ്ദേഹത്തെ ഒരു യഥാർഥ നായകനാക്കുന്നു എന്ന് ഡോ. ഗർഗാഷ് പറഞ്ഞു.


ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ വാനോളം പുകഴ്ത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. സ്വന്തം ജീവൻ അപകടത്തിലായിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്മിത് കാണിച്ച നിശ്ചയദാർഢ്യം സമാനതകളില്ലാത്തതാണ്. വലിയൊരു ദുരന്തമാണ് അദ്ദേഹത്തിന്റെ ധീരത കാരണം ഒഴിവായത് എന്ന് മോദി കുറിച്ചു. സമയോചിതമായി ഇടപെട്ട് വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സഹായിച്ച ജീവനക്കാർക്കും യാത്രക്കാർക്കും ഫ്ളൈദുബൈ സി.ഇ.ഒ ഗെയ്ത് അൽ ഗെയ്ത് നന്ദി അറിയിച്ചു.

TAGS :

Next Story