Quantcast

ജുഡീഷറിയുടെ നിഷ്പക്ഷത ഉറപ്പാക്കാൻ ദുബൈയിൽ പ്രത്യേക വകുപ്പ്

ജൂഡീഷ്യൽ രംഗത്തുള്ളവരുടെ പ്രവർത്തനം ഈ വകുപ്പ് വാർഷികാടിസ്ഥാനത്തിൽ വിലിയിരുത്തുകയും, സ്ഥാനകയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-10-30 19:25:11.0

Published:

30 Oct 2022 4:52 PM GMT

ജുഡീഷറിയുടെ നിഷ്പക്ഷത ഉറപ്പാക്കാൻ ദുബൈയിൽ പ്രത്യേക വകുപ്പ്
X

ദുബൈ: ദുബൈയിൽ കോടതി നടപടികളുടെ നിഷ്പക്ഷത ഉറപ്പാക്കാൻ പ്രത്യേക വകുപ്പ് നിലവിൽ വന്നു. ജുഡീഷ്യൽ രംഗത്തുള്ളവരുടെ പ്രവർത്തനം വിലയിരുത്താനും, അവർക്കെതിരായ പരാതികളിൽ നടപടിയെടുക്കാനും രൂപീകരിച്ച ജുഡീഷ്യൽ ഇൻസ്‌പെഷൻ ഡിപ്പാർട്ടുമെന്റിന് ദുബൈ ജൂഡീഷ്യൽ കൗൺസിൽ ചെയർമാനും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് അൽ മക്തൂം അംഗീകാരം നൽകി.

ജൂഡീഷ്യറിയുടെ കൃത്യത നിഷ്പക്ഷത എന്നിവ ഉറപ്പാക്കാൻ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് മുന്നോട്ടുവെച്ച നിർദേശങ്ങളിലൊന്നായിരുന്നു ഇത്തരമൊരു വകുപ്പ്. ജൂഡീഷ്യൽ രംഗത്തുള്ളവരുടെ പ്രവർത്തനം ഈ വകുപ്പ് വാർഷികാടിസ്ഥാനത്തിൽ വിലിയിരുത്തുകയും, സ്ഥാനകയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്യും. ജൂഡീഷ്യൽ അതോറിറ്റിക്ക് എതിരെയും അതിലെ അംഗങ്ങൾക്കെതിരെയും ഉയരുന്ന പരാതികളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പരാതികളിൽ നിഷ്പക്ഷമായ നടപടി വകുപ്പ് കൈകൊള്ളും. വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ദൗത്യസംഘം രൂപകീരിച്ച് കോടതികൾ, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയിൽ സന്ദർശനം നടത്തി കാര്യങ്ങൾ വിലയിരുത്തും. ജുഡീഷ്യൽ ഇൻസ്‌പെക്ഷൻ വകുപ്പ് ആവശ്യപ്പെടുന്ന വിവരങ്ങൾ, കണക്കുകൾ എന്നിവ ലഭ്യമാക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾ ബാധ്യസ്ഥരായിരിക്കും.


TAGS :

Next Story