Quantcast

അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പ്രത്യേക ക്യാമ്പ്

ദുബൈയിൽ പാസ്പോർട്ട് പുതുക്കാൻ കാലതാമസം നേരിടുന്നു എന്ന പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് കോൺസുലേറ്റ് ക്യാമ്പ് ഒരുക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-05-20 18:54:49.0

Published:

20 May 2022 5:20 PM GMT

അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പ്രത്യേക ക്യാമ്പ്
X

ദുബൈ: അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. അടുത്ത രണ്ട് ഞായറാഴ്ചകളിലാണ് ക്യാമ്പ്. ദുബൈയിൽ പാസ്പോർട്ട് പുതുക്കാൻ കാലതാമസം നേരിടുന്നു എന്ന പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് കോൺസുലേറ്റ് ക്യാമ്പ് ഒരുക്കുന്നത്. അടിയന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ഈ മാസം 22നും, 29നും ദുബൈയിലെയും, ഷാർജയിലെയും ബി.എൽ.എസ് കേന്ദ്രങ്ങളിൽ മുൻകൂർ അപ്പോയിന്‍മെന്‍റ് ഇല്ലാതെ എത്താം.

ഏഴ് സാഹചര്യങ്ങളിൽ പാസ്പോർട്ട് പുതുക്കേണ്ടവർക്കാണ് വാക്ക് ഇൻ പാസ്പോർട്ട് സേവ ക്യാമ്പ് ഉപയോഗപ്പെടുത്താൻ കഴിയുക. ഇവർക്ക് മാത്രമേ ക്യാമ്പ് പ്രയോജനപ്പെടുത്താൻ അനുമതിയുള്ളു. ഓൺലൈൻ വഴി അപേക്ഷ പൂരിപ്പിച്ച് രേഖകളുമായി അപ്പോയിമെന്‍റ് എടുക്കാതെ തന്നെ ബി.എൽ.എസ് കേന്ദ്രത്തിലെത്താം. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന നിലയിലാവും സേവനം. ഉച്ച രണ്ട് വരെ നടക്കുന്ന ക്യാമ്പിൽ ഉച്ചക്ക് ഒന്നര വരെയാണ് ടോക്കൺ നൽകുക. ബർദുബൈ അൽഖലീജ് സെന്‍റര്‍, ദുബൈ ദേര സിറ്റിസെന്‍റര്‍, ബർദുബൈ അൽജവാറ ബിൽഡിങിലെ ബി.എൽ.എസ് കേന്ദ്രം, ഷാർജ എസ്.എസ്.ബി.സി സെന്‍റര്‍ എന്നിവിടങ്ങളിലെ ബി.എൽ.എസ് സേവന കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ലഭിക്കുകയെന്ന് കോൺസുലേറ്റ് അറിയിച്ചു.

Special camp of the Indian Consulate in Dubai for those who need to renew their passport urgently

TAGS :

Next Story