Quantcast

ദുബൈയിലെ ചെറുകിട ബിസിനസുകളെ സഹായിക്കാൻ 'സ്പോട്ട് ഫോർ ഷോപ്‌സ്' പദ്ധതി

തിരഞ്ഞെടുത്ത കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് പാർക്കിങ് ഫീസ് ലാഭിക്കാൻ സാധിക്കും

MediaOne Logo

Web Desk

  • Published:

    9 April 2026 1:55 PM IST

Spot for Shops project to help small businesses in Dubai
X

ദുബൈ: ദുബൈയിൽ ഷോപ്പിങ് നടത്തിയാൽ ഇനി പാർക്കിങും സൗജന്യം. ദുബൈയിലെ പൊതു പാർക്കിങ് സേവനദാതാക്കളായ 'പാർക്കിൻ' നഗരത്തിലെ ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിനായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുത്ത കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് അവരുടെ പാർക്കിങ് ഫീസ് ലാഭിക്കാൻ സാധിക്കും.

പദ്ധതിയിൽ പങ്കാളികളായ കടകളിൽ നിന്ന് നിശ്ചിത തുകക്ക് സാധനങ്ങൾ വാങ്ങുമ്പോൾ പാർക്കിങ് ഫീസ് തിരികെ ലഭിക്കും. പാർക്കിൻ മൊബൈൽ ആപ്പ് വഴിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. ഷോപ്പിങിന് ശേഷം ലഭിക്കുന്ന വാലിഡേഷൻ തുക ഉപഭോക്താവിന്റെ 'പാർക്കിൻ വാലറ്റിലേക്ക്' നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. നഗരത്തിലെ അറിയപ്പെടാത്തതും എന്നാൽ മികച്ചതുമായ ചെറുകിട കടകളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story