Quantcast

യു.എ.ഇയില്‍ വരുംദിവസങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

MediaOne Logo

Web Desk

  • Published:

    31 May 2022 6:17 AM IST

യു.എ.ഇയില്‍ വരുംദിവസങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത
X

യു.എ.ഇയില്‍ അടുത്തദിവസങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

അബൂദബി മേഖലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച രണ്ടായിരം മീറ്ററിലേക്ക് ചുരങ്ങും. അതിനാല്‍ വാഹനയാത്രക്കാര്‍ ഡ്രൈവിങ്ങിനിടെ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററിന് മുകളിലാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

TAGS :

Next Story