Quantcast

യുഎഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു

മഴ ശക്തമായ പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ അത്യാവശ്യങ്ങൾക്ക് മാത്രം വാഹനങ്ങൾ പുറത്തിറക്കിയാൽ മതിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

MediaOne Logo

Web Desk

  • Updated:

    2023-08-12 19:19:04.0

Published:

12 Aug 2023 5:49 PM GMT

യുഎഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു
X

ദുബൈ: യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ ശക്തമായ പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ അത്യാവശ്യങ്ങൾക്ക് മാത്രം വാഹനങ്ങൾ പുറത്തിറക്കിയാൽ മതിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

റാസൽഖൈമ, ദുബൈ എമിറേറ്റിലെ ഹത്ത, അബൂദബിയിലെ അൽഐൻ എന്നിവിടങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.. ഈ മേഖലയിലെ മലയോരങ്ങളിൽ ശക്തമായ മഴവെള്ളപാച്ചിലും അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ അത്യാവശ്യത്തിന് മാത്രം വാഹനങ്ങളിൽ പുറത്തിറങ്ങിയാൽ മതിയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച സുരക്ഷാനിർദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നു.

മഴയിൽ ദൂരക്കാഴ്ച കുറയുമ്പോൾ വാഹനത്തിന്റെ ലോ ബീം ലൈറ്റുകൾ തെളിയിക്കണമെന്നും നിർദേശമുണ്ട്. അടുത്തദിവസങ്ങളിലും യു എ ഇയുടെ വിവിധ പ്രദേശങ്ങളിൽ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഫുജൈറ മുതൽ അൽഐൻ വരെ കിഴക്കൻ തീരത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടരുകയാണ്.

TAGS :

Next Story