Quantcast

ടീം അബൂദാബിയൻസ് മാധ്യമ പുരസ്കാരം മീഡിയവണ്ണിന്

MediaOne Logo

Web Desk

  • Updated:

    2023-10-12 10:21:07.0

Published:

12 Oct 2023 9:06 AM GMT

Award
X

അബൂദബിയിലെ കലാസാംസ്കാരിക, ജീവകാരുണ്യ സംഘടനയായ ടീം അബൂദാബിയൻസ് മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് കെ ഷംസുദ്ദീനാണ് ദൃശ്യമാധ്യമ രംഗത്തെ അവാർഡ്. അച്ചടിമാധ്യമ മേഖലയിൽ എൻ.എം അബൂബക്കർ (മലയാള മനോരമ) അവാർഡിന് അർഹനായി.

കായിക മേഖലയിലെ മികവിനുള്ള അവാർഡ് മാരത്തൺ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാദിഖ് അഹമ്മദിനു സമ്മാനിക്കും.

10,001 രൂപും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 21ന് വൈകിട്ട് 6ന് അബൂദബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിൽ നടക്കുന്ന രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സമ്മാനിക്കുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽഅറിയിച്ചു.

പരിപാടിയുടെ പോസ്റ്റർ ലോക കേരള സഭ അംഗം സലിം ചിറക്കൽ ലുലു ഗ്രൂപ്പ് പി ആർ ഒ അഷറഫിന് നൽകി പ്രകാശനം ചെയ്തു.

ലോക കേരള സഭ അംഗവുമായ സലിം ചിറക്കൽ, ടീം അബുദബിയൻസ് പ്രസിഡന്റ് ഫൈസൽ ആദർശ്ശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡണ്ട് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, മുജീബ് റഹ്മാൻ ഫ്രണ്ട്ലൈൻ, ഷാമി, ശബീർ, ജിമ്മി, മുഹമ്മദ്‌, യാസർ തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story