Quantcast

യു.എ.ഇയില്‍ പത്ത് ഡീസല്‍ ടാങ്കര്‍ ട്രക്കുകള്‍ കത്തിനശിച്ചു

MediaOne Logo

Web Desk

  • Published:

    17 March 2022 6:08 PM IST

യു.എ.ഇയില്‍ പത്ത് ഡീസല്‍ ടാങ്കര്‍ ട്രക്കുകള്‍ കത്തിനശിച്ചു
X

യു.എ.ഇയിലെ അജ്മാനില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ പത്ത് ഡീസല്‍ ടാങ്കര്‍ ട്രക്കുകള്‍ കത്തിനശിച്ചു. അല്‍ ജര്‍ഫ് മേഖലയില്‍ ഇന്ന് രാവിലെയായിരുന്നു തീപിടിത്തം.

അപകടമറിഞ്ഞ് അതിവേഗം സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. മറ്റിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും അഗ്‌നിശമന സേനക്ക് കഴിഞ്ഞു. രണ്ട് കമ്പനികളുടെ പത്ത് ട്രക്കുകളാണ് കത്തി നശിച്ചത്.

TAGS :

Next Story