Quantcast

ഷാർജ കൽബയിലെ ഭവനപദ്ധതിയുടെ ആദ്യഘട്ട താക്കോൽ ദാനം നടന്നു

12.2 കോടി ദിർഹം ചെലവിൽ 151 വീടുകളാണ് ഒന്നാംഘട്ടത്തിൽ നിർമിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-16 19:01:15.0

Published:

16 Sep 2023 7:00 PM GMT

ഷാർജ കൽബയിലെ ഭവനപദ്ധതിയുടെ ആദ്യഘട്ട താക്കോൽ ദാനം നടന്നു
X

ഷാർജ: ഷാർജയിലെ കൽബയിൽ നടപ്പാക്കിയ അൽ സാഫ് പാർപ്പിട പദ്ധതിയുടെ ഒന്നാം ഘട്ടം ഷാർജ ഭരണാധികാരി നാടിന് സമർപ്പിച്ചു. 12.2 കോടി ദിർഹം ചെലവിൽ 151 വീടുകളാണ് ഒന്നാംഘട്ടത്തിൽ നിർമിച്ചത്. കൽബയിൽ സമുദ്ര കാഴ്ചകൾ ആസ്വദിക്കാവുന്ന വിധം ഇസ്ലാമിക നിർമാണ ശൈലി, പ്രാദേശിക രീതി, ആധുനിക രീതി എന്നിങ്ങനെ മൂന്ന് മാതൃകകളിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്.

ഭവനങ്ങളുടെ താക്കോൽ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി സ്വദേശികളായ ഉടമകൾക്ക് കൈമാറി. അഞ്ചുമുറിയുള്ളതാണ് ഓരോ വീടും. പ്രദേശത്ത് പൊതു പാർക്കുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടം 18 മാസമെടുത്താണ് പൂർത്തീകരിച്ചിരിക്കുന്നത്.

രണ്ടാം ഘട്ടം അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും. എമിറേറ്റിലെ ജനസംഖ്യയിൽ വർധനവ് രേഖപ്പെടുത്തുന്നതിനിടെയിലാണ് സ്വദേശികളെ പിന്തുണക്കുന്നതിനായി ഭവന നിർമാണ പദ്ധതികൾക്ക് ഷാർജ ഭരണാധികാരി തുടക്കമിട്ടിരിക്കുന്നത്. ഷാർജയിൽ ഇതുവരെ 10,879 കുടുംബങ്ങൾക്ക് ഭവന പദ്ധതിയിൽ വീടുകൾ ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു.

TAGS :

Next Story