Quantcast

ഇത് താൻടാ അബൂദബി പൊലീസ്; കുട്ടികളുടെ സുരക്ഷക്കായി ഡ്രൈവർമാർക്ക് താക്കീത്

സ്‌കൂൾ ബസ്സിനകത്ത് പാലിക്കേണ്ട രീതികളും കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് പൊലീസ്

MediaOne Logo

Web Desk

  • Published:

    3 Jan 2023 5:30 AM GMT

ഇത് താൻടാ അബൂദബി പൊലീസ്;   കുട്ടികളുടെ സുരക്ഷക്കായി ഡ്രൈവർമാർക്ക് താക്കീത്
X

കുരുന്നുകളുടെ സുരക്ഷ അധിപ്രാധാന്യമുള്ള വിഷയമായാണ് അബൂദബി പൊലീസ് കണക്കിലെടുക്കുന്നത്. നമ്മുടെ കുട്ടികൾ വിദ്യാലയങ്ങളിലേക്ക് പുറപ്പെടുന്നത് മുതൽ തിരിച്ചു വരുന്നത് വരെയുള്ള സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിലാണ് പൊലീസ് അധികാരികൾ നടപ്പിലാക്കുന്നത്.

ഇപ്പോൾ ചങ്ങാതിമാരോട് സംസാരിക്കും പോലെ വളരെ ലളിതമായ രീതിയിൽ കുട്ടികളെ സുരക്ഷാ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് അബൂദബി പൊലീസും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷനും. കുട്ടികളെ ആകർഷിക്കും വിധത്തിൽ അലങ്കരിച്ച കിഡ്‌സ് പൊലീസ് വാഹനത്തിലാണ് പോലീസിന്റെ വരവ്.



സ്‌കൂൾ ബസ്സിനകത്ത് പാലിക്കേണ്ട രീതികളും കുട്ടികളെ ബോധ്യപ്പെടുത്തുന്നുണ്ട്. പൊലീസ് കാറിനുള്ളിലെ കൗതുകങ്ങളും കുട്ടികൾക്ക് വിവരിച്ചു നൽകിയാണ് അധികാരികളുടെ മടക്കം. സ്‌കൂൾ ബസ്സിനെ മറികടക്കുന്ന അച്ചടക്കമില്ലാത്ത ഡ്രൈവർമാർക്കെതിരെ വലിയ പിഴയും നടപടികളും ഉണ്ടാകുമെന്ന് പൊലീസ് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS :

Next Story