Quantcast

'അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നവർക്ക് പിഴ ചുമത്തും': മുന്നറിയിപ്പുമായി അബൂദബി പൊലീസ്

രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടിയാൽ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക

MediaOne Logo

Web Desk

  • Updated:

    2023-06-05 20:33:52.0

Published:

5 Jun 2023 8:23 PM GMT

Those who gather in accident spots will be fined: Warns Abu Dhabi Police
X

അപകടസ്ഥലങ്ങളില്‍ കൂട്ടംകൂടി നിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടിയാൽ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക.

അപകടമേഖലയില്‍ കാഴ്ചകാണാനും വീഡിയോ പകര്‍ത്താനുമായി ആളുകള്‍ കൂടി നില്‍ക്കുന്നത് സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാപ്രവര്‍ത്തനം തടയുന്നതിനുമൊക്കെ കാരണമാവുന്നുണ്ടെന്ന് അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി. അപകടദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഇടുന്നവര്‍ക്കെതിരേ കർശന നടപടി സ്വീകരിക്കും.

അപകടത്തില്‍പെടുന്നവരുടെ സ്വകാര്യതയെ മാനിക്കണം. അപകട സ്ഥലത്ത് കൂടി കടന്നുപോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങള്‍ പാലിക്കണം. അപകടം കാണാൻ വേഗത കുറച്ച് ഗതാഗതം തടസപ്പെടുത്തരുത്. ആംബുലന്‍സുകള്‍ക്കും സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കും വഴിയൊരുക്കണമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.

TAGS :

Next Story