Quantcast

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം; ഗൾഫിൽ യു.ഡി.എഫ് ആഘോഷം തുടരുന്നു

കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് ഇൻകാസ് പ്രവർത്തകർ വിവിധ ഗൾഫ് നഗരങ്ങളിൽ ഉമാ തോമസിന്റെ വിജയം ആഘോഷിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-06-04 18:59:13.0

Published:

4 Jun 2022 5:56 PM GMT

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം; ഗൾഫിൽ യു.ഡി.എഫ് ആഘോഷം തുടരുന്നു
X

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ ഗൾഫിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആഘോഷം തുടരുന്നു. ദുബൈയിലും റാസൽഖൈമയിലും ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് ഇൻകാസ് പ്രവർത്തകർ വിവിധ ഗൾഫ് നഗരങ്ങളിൽ ഉമാ തോമസിന്റെ വിജയം ആഘോഷിച്ചത്.

അഡ്വ:ഹാഷിഖ് തൈക്കണ്ടി, സി.എ ബിജു, നൂറുൽ ഹമീദ്, ബാലകൃഷ്ണൻ, അലിപ്ര, മോഹൻദാസ്, ടൈറ്റസ് പുല്ലുരാൻ, പോൾ ജോർജ്ജ്, മൊയ്തീൻ കുറ്റ്യാടി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ആഘോഷം റാക് ഇൻകാസ് പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് അക്ബർ, വൈ എം സി പ്രസിഡൻറ് കിഷോർ കുമാർ, നാസർ പൊൻമുണ്ടം, ഇൻകാസ് വൈസ് പ്രസിഡന്റ് ആരിഫ് കുറ്റ്യാടി, ഇൻകാസ് വൈസ് പ്രസിഡണ്ട് നാസർ അൽ മഹ, അയ്യൂബ് കോയക്കാൻ, കെഎംസിസി റഹീം, അജി സക്കറിയ, സിംസൻ ,സജിഗുരുവായൂർ,ആസാദ് തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് പ്രസിഡന്റ് നാസർ അൽദാന സ്വാഗതവും സെക്രട്ടറി ഫൈസൽ പനങ്ങാട് നന്ദിയും പറഞ്ഞു.

TAGS :

Next Story