Quantcast

തൃക്കാക്കര വിജയാഘോഷം ദുബൈയിലും; ഇ.സി.എച്ച് ആസ്ഥാനത്ത് ആഘാഷ പരിപാടികള്‍

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    2022-06-03 17:29:33.0

Published:

3 Jun 2022 4:44 PM GMT

തൃക്കാക്കര വിജയാഘോഷം ദുബൈയിലും;  ഇ.സി.എച്ച് ആസ്ഥാനത്ത് ആഘാഷ പരിപാടികള്‍
X

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ഗള്‍ഫിലെ യു.ഡി.എഫ് പ്രവര്‍ത്തകരും. ദുബൈ ഇ.സി.എച്ച് ആസ്ഥാനത്ത് ഒത്തുചേര്‍ന്ന കെ.എം.സി.സി, ഇന്‍കാസ് നേതാക്കള്‍ മധുരം വിളമ്പി വിജയത്തിന്റെ ആവേശം പങ്കിട്ടു.

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടിയതിന്റെ ആഘോഷമാണ് ദുബൈയിലും നടന്നത്. പ്രമുഖ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികള്‍ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ഇ.സി.എച്ച് സിഇഒ തമീം അബൂബക്കര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

TAGS :

Next Story