ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കൊള്ള, ഫുജൈറയിൽ രണ്ടുപേർ അറസ്റ്റിൽ
മറ്റു എമിറേറ്റുകളിലും കേസുകൾ

ഫുജൈറ: ബാങ്കിൽ നിന്ന് പണം പിൻവലിച്ചിറങ്ങുന്നവരെ കൊള്ളടിക്കുന്ന സംഘത്തിലെ രണ്ടുപേർ ഫുജൈറയിൽ അറസ്റ്റിൽ. പ്രതികൾ യു.എ.ഇയുടെ മറ്റ് എമിറേറ്റുകളിലും സമാനമായ തട്ടിപ്പ് നടത്തിയ കേസുകളിൽ പൊലീസ് അന്വേഷിക്കുന്നവരാണെന്നാണ് സൂചന.
ബാങ്കിൽ നിന്ന് ഒരുലക്ഷത്തി തൊണ്ണൂറായിരം ദിർഹം പിൻവലിച്ച് പുറത്തിറങ്ങിയ വനിതയെ കൊള്ളടിച്ച കേസിലാണ് ഈ രണ്ടുപേർ അറസ്റ്റിലായത്. സംഘത്തിലെ ഒരാൾ ബാങ്കിൽ നിന്ന് പണം പിൻവലിച്ച് കാറിൽ കയറുന്നവരെ സമീപിച്ച് വാഹനത്തിന്റെ ടയറിന് എന്തോ കുഴപ്പമുണ്ടെന്ന് അറിയിക്കും. ഇത് പരിശോധിക്കാനായി പുറത്തിറങ്ങുന്ന സമയം മറ്റൊരാൾ എതിർവശത്തെ ഡോർ വഴി കാറിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. കൃത്യം നടന്ന് മൂന്ന് മണിക്കൂറിനകം ഷാർജ പൊലീസിന്റെ സഹകരണത്തോടെ ഇവരെ പിടികൂടാനായതായി ഫുജൈറ പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

