Quantcast

വിമാനത്താവളത്തില്‍ റാപിഡ് ടെസ്റ്റ് സൗകര്യമില്ലാത്ത രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തി യു.എ.ഇ വിമാന കമ്പനികള്‍

കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ്​ ടെസ്​റ്റ്​ സൗകര്യം ഏർപ്പെടുത്തിയതിനാൽ രാജ്യത്ത് യാത്രാ തടസ്സമുണ്ടാകില്ല.

MediaOne Logo

Web Desk

  • Published:

    1 Sep 2021 6:14 PM GMT

വിമാനത്താവളത്തില്‍ റാപിഡ് ടെസ്റ്റ് സൗകര്യമില്ലാത്ത രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തി യു.എ.ഇ വിമാന കമ്പനികള്‍
X

വിമാനത്താവളത്തിൽ റാപിഡ്​ ടെസ്​റ്റിനുള്ള സൗകര്യം ഏർപ്പെടുത്താതിരുന്ന അഞ്ചു രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വിലക്കി യു.എ.ഇ വിമാന കമ്പനികൾ. കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ്​ ടെസ്​റ്റ്​ സൗകര്യം ഏർപ്പെടുത്തിയതിനാൽ ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രക്ക് തടസ്സമുണ്ടാകില്ല.

റാപിഡ്​ പി.സി.ആർ പരിശോധന സൗകര്യം ഇല്ലാത്തതിനാൽ അഞ്ച്​ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ യാത്രാ അനുമതി നൽകാൻ കഴിയില്ലെന്നാണ്​ എമിറേറ്റ്​സ്​ എയർലെൻസ്​ അറിയിച്ചത്​. ബംഗ്ലാദേശ്​, നൈജീരിയ, വിയറ്റ്​നാം, സാംബിയ, ഇ​ൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്​ അനുമതി നിഷേധിച്ചത്​.

യു.എ.ഇയിലേക്കുള്ള യാത്രക്കാർ പുറപ്പെടുന്നതിന്​ ആറ്​ മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന സൗകര്യം ഏർപെടുത്തണമെന്ന്​ അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ഏർപെടുത്തിയത്​ നേട്ടമായി. ബംഗ്ലാദേശ്​ അടക്കം അഞ്ച്​ രാജ്യങ്ങൾ ഈ സൗകര്യം ഏർപെടുത്താത്തത്​​ യാത്രക്കാർക്ക്​ തിരിച്ചടിയായിരിക്കെ, ഉഭയകക്ഷി ചർച്ചകൾ തുടരുന്നതായാണ്​ വിവരം.

TAGS :

Next Story