Quantcast

യു.എ.ഇ വനിതാദിനം നാളെ; സ്ത്രീ ശാക്തീകരണ നയം പ്രഖ്യാപിച്ച്​ രാജ്യം

എല്ലാ മേഖലകളിലും വനിതാമുന്നേറ്റം ഉറപ്പാക്കുകയാണ്‌​ പുതിയ നയം ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-27 17:27:12.0

Published:

27 Aug 2023 5:17 PM GMT

UAE announced the policy of women empowerment
X

നാളെ യു.എ.ഇ വനിതാദിനം ആചരിക്കാനിരിക്കെ, സ്ത്രീ ശാക്തീകരണം മുൻനിർത്തി പുതിയ ദേശീയ നയം പ്രഖ്യാപിച്ച്​ രാജ്യം... യു.എ.ഇ രാഷ്ട്രമാതാവ്​ ശൈഖ ഫാത്തിമ ബിൻത്​ മുബാറക്​ ആണ് 'നാളേക്കായി ഞങ്ങൾ സഹകരിക്കും' എന്ന ​പ്രമേയത്തിൽ​ എട്ടു വർഷത്തെക്കുള്ള ദേശീയ സ്ത്രീശാക്​തീകരണ നയം പ്രഖ്യാപിച്ചത്​.. എല്ലാ തുറകളിലും വനിതാമുന്നേറ്റം ഉറപ്പാക്കാനാണ്​ പുതിയ നയം ലക്ഷ്യമിടുന്നത്​.

സ്​ത്രീകളുടെ ഐക്യവും മുന്നേറ്റവും ഉറപ്പാക്കുക, ഭാവിയിൽ തൊഴിൽ വിപണികളിൽ സ്ത്രീ പങ്കാളിത്തം വിപുലപ്പെടുത്തൽ, നേതൃതലത്തിലും മറ്റും കൂടുതൽ സ്​ത്രീ ശാക്​തീകരണം എന്നിങ്ങനെ മൂന്ന്​ പ്രധാന മാർഗ നിർദേശങ്ങളാണ്​ പുതിയ നയം മുന്നോട്ടുവെക്കുന്നത്​. ​. സ്​ത്രീകൾക്ക്​ അനുകൂലമായ സാഹചര്യങ്ങളും നിയമങ്ങളും വികസിപ്പിക്കുന്നതിന്​ പുതിയ നയം ഊന്നൽ നൽകും. ഇതിനായി ദേശീയവും അന്തർദേശീയവുമായ സഹകരണം ശക്​തിപ്പെടുത്തും. മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റ്​​, ജനറൽ സെക്രട്ടേറിയറ്റ്​ ഓഫ്​ ദി കാബിനറ്റ്​, ഏഴ്​ എമിറേറ്റിലേയും എക്സിക്യുട്ടീവ്​ കൗൺസിലിന്‍റെ ജനറൽ സെക്രട്ടേറിയറ്റ്​ എന്നിവയുടെ പ്രതിനിധികളുടെ

സഹകരണത്തോടെ ജനറൽ വുമൻസ്​ യൂനിയനാണ്​ നയം നടപ്പിലാക്കാനുള്ള ചുമതല. രാജ്യത്തെ വിവിധ മന്ത്രാലയങ്ങൾ, ഫെഡറൽ, ലോക്കൽ, സ്വകാര്യ ഏജൻസികൾ, സ്ഥാപനങ്ങൾ, പ്രധാനപ്പെട്ട സാമൂഹിക സംഘടനകൾ എന്നിവരുടെ സഹകരണവും ഉറപ്പാക്കും.

സ്ത്രീശാക്​തീകരണത്തിനായി മൂന്നു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ വികസിപ്പിക്കുകയാണ്​ പ്രധാന സ്ഥാപനങ്ങളുടെ ജോലി. പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും വിലയിരുത്താൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിളിച്ചു ചേർക്കണമെന്നും നയം നിർദേശിക്കുന്നു

TAGS :

Next Story