Quantcast

യു.എ.ഇ നാല് തരം സന്ദർശക വിസകൾ പ്രഖ്യാപിച്ചു

എ.ഐ, വിനോദം, ഇവന്റ്, ആഢംബര കപ്പൽ, യോട്ട് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് പുതിയ വിസ

MediaOne Logo

Web Desk

  • Published:

    29 Sept 2025 10:45 PM IST

യു.എ.ഇ നാല് തരം സന്ദർശക വിസകൾ പ്രഖ്യാപിച്ചു
X

ദുബൈ: യു.എ.ഇ നാല് പുതിയ സന്ദർശക വിസകൾ പ്രഖ്യാപിച്ചു. വിവിധ തൊഴിൽ മേഖലയിലുള്ളവർക്ക് രാജ്യം സന്ദർശിക്കാൻ അവസരം നൽകുന്നതാണ് പുതിയ സന്ദർശക വിസകൾ. യു.എ.ഇയിൽ താമസിക്കവെ വിധവകളും വിവാഹമോചിതരുമാകുന്ന വനിതകൾക്ക് ഒരു വർഷത്തെ താമസ വിസ അനുവദിക്കുമെന്ന് ഐ.സി.പി. അറിയിച്ചു. ഇത് ഒരു വർഷത്തേക്ക് നീട്ടാനും കഴിയും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദഗ്ധർ, വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഇവന്റ് രംഗത്തുള്ളവർ, ആഡംബരകപ്പൽ, യോട്ട് എന്നീ മേഖലയിലുള്ളവർ എന്നിവർക്കാണ് പുതിയ സന്ദർശക വിസ നൽകുക. യു.എ.ഇയിൽ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക് അവരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ബന്ധുക്കളെ മുതൽ സുഹൃത്തുക്കളെ വരെ സന്ദർശക വിസയിൽ കൊണ്ടുവരാൻ സൗകര്യമുണ്ടാകുമെന്ന് ഐ.സി.പി. അറിയിച്ചു.

യു.എ.ഇയിലെ ബിസിനസ് സാധ്യത പഠിക്കാൻ അനുവദിക്കുന്ന ബിസിനസ് എക്സ്പ്ലറേഷൻ വിസക്ക് അപേക്ഷകരുടെ സാമ്പത്തിക ഭദ്രത കൂടി മാനദണ്ഡമായിരിക്കും. യു.എ.ഇയിൽ പുതിയ സ്ഥാപനം ആരംഭിക്കാനുള്ള സാമ്പത്തിക അടിത്തറ, രാജ്യത്തിന് പുറത്തുള്ള കമ്പനിയിലെ ഓഹരി ഉടമസ്ഥാവകാശം, അല്ലെങ്കിൽ പ്രഫഷണൽ പരിചയം എന്നിവ ആവശ്യമാണ്.

TAGS :

Next Story