Quantcast

നാട്ടിലേക്ക് പറക്കാനൊരുങ്ങാം...; യുഎഇയിൽ വേനലവധി ജൂലൈ 3 മുതൽ

ആ​ഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന 'ദുബൈ സമ്മർ സർപ്രൈസ'സിന് നാളെ തുടക്കമാകും

MediaOne Logo

Web Desk

  • Published:

    1 July 2026 3:13 PM IST

UAE Announces July 3 Start for Summer Vacation
X

ദുബൈ: വേനൽക്കാലത്തെ വരവേറ്റ് യുഎഇ. 2025-2026 അധ്യയന വർഷത്തെ ക്ലാസുകൾ പൂർത്തിയാക്കി രാജ്യത്തെ സ്കൂളുകളിൽ ജൂലൈ 3 മുതൽ വേനലവധി ആരംഭിക്കുമെന്ന് വിദ്യഭ്യാസ മന്താലയം അറിയിച്ചു. ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ജൂലൈ 6 മുതലായിരിക്കും അവധി. ഏകദേശം രണ്ട് മാസത്തെ നീണ്ട അവധിക്കാലത്തിന് ശേഷം ആഗസ്റ്റ് 31-നായിരിക്കും പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ പുനരാരംഭിക്കുക. വേനലവധി കളറാക്കാൻ യുഎഇയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ്-വിനോദ മാമാങ്കമായ 'ദുബൈ സമ്മർ സർപ്രൈസസ്' തിരിച്ചെത്തുന്നുണ്ട്. നാളെ ആരംഭിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ആഗസ്റ്റ് 30 വരെ നീണ്ടു നിൽക്കും.

ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സംഘടിപ്പിക്കുന്ന ഈ മേളയുടെ 29-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. 'മേക് ഇറ്റ് എ ദുബൈ സമ്മർ' എന്ന പ്രമേയത്തിൽ 60 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിപുലമായ ഷോപ്പിങ് ഓഫറുകൾ, കലാ പരിപാടികൾ തത്സമയ കൺസേർട്ടുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, സ്റ്റേക്കേഷൻ പാക്കേജുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മേളയിൽ 5 കോടി ദിർഹത്തിലധികം മൂല്യമുള്ള 12 അപ്പാർട്ട്മെന്റുകൾ, കാറുകൾ, സ്വർണം, ലക്ഷക്കണക്കിന് ദിർഹത്തിന്റെ ക്യാഷ് പ്രൈസുകൾ എന്നിവയാണ് സമ്മാനമായി ലഭിക്കുക. കൂടാതെ, ആഗസ്റ്റ് മാസത്തിൽ 700-ലധികം ഔട്ട്‌ലെറ്റുകൾ പങ്കെടുക്കുന്ന ജനപ്രിയ '10 ദിർഹം ഡിഷ്' കാമ്പയിനും ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story