Quantcast

ശരീരഭാരം കുറയ്ക്കാനുള്ള പുതിയ മരുന്നിന് അംഗീകാരം നൽകി യു.എ.ഇ

മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ

MediaOne Logo

Web Desk

  • Published:

    1 Jun 2026 5:13 PM IST

ശരീരഭാരം കുറയ്ക്കാനുള്ള പുതിയ മരുന്നിന് അംഗീകാരം നൽകി യു.എ.ഇ
X

ദുബൈ: ശരീരഭാരം കുറയ്ക്കാനുള്ള പുതിയ മരുന്നിന് അംഗീകാരം നൽകി യു.എ.ഇ. Wegovy - semaglutide എന്ന മരുന്നിനാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്(ഇ.ഡി.ഇ) അംഗീകാരം നൽകിയിരിക്കുന്നത്. അമിതഭാരവും അതുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നവുമുള്ള മുതിർന്നവർക്കായി ദീർഘകാലാടിസ്ഥാനത്തിൽ ദിവസേന ഒന്ന് എന്ന കണക്കിൽ കഴിക്കാവുന്ന ​ഗുളികയാണിത്. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക് വികസിപ്പിച്ചെടുത്ത ഈ മരുന്ന് GLP-1 റിസപ്റ്റർ അഗോണിസ്റ്റ് വിഭാഗത്തിൽപ്പെട്ടതാണ്. മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം രാജ്യമാണ് യു.എ.ഇ.

കലോറി കുറഞ്ഞ ഭക്ഷണക്രമത്തിനും കൃത്യമായ വ്യായാമത്തിനുമൊപ്പം ഇത് ഉപയോഗിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കുമെന്ന് ഇ.ഡി.ഇ വ്യക്തമാക്കി. ​ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാൻ മരുന്നിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കാൻ മരുന്നിന് കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്ര ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തരം പുതിയ ചികിത്സാരീതികൾക്ക് ഞങ്ങൾ അംഗീകാരം നൽകുന്നത്. മരുന്നിന് അനുമതി നൽകിയതിലൂടെ, രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ മേഖലയെ വളർത്താനാണ് ശ്രമിക്കുന്നത്. പല വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുന്ന അമിതവണ്ണവും അമിതഭാരവും പോലുള്ള പ്രശ്നങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി പറഞ്ഞു.

രോഗികൾക്ക് ഉയർന്ന നിലവാരമുള്ള ചികിത്സകൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന തരത്തിലുള്ള നിയമ സാഹചര്യമാണ് രാജ്യം ഒരുക്കുന്നത്. രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും അവർക്ക് ലഭിക്കുന്ന പരിചരണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനും രാജ്യം എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും ഫാത്തിമ അൽ കാബി കൂട്ടിച്ചേർത്തു.

TAGS :

Next Story