Top

ഇന്ത്യയില്‍ നിന്നുൾപ്പടെയുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ

മറ്റൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിലവിലെ സ്​ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-07-19 18:13:27.0

Published:

19 July 2021 6:13 PM GMT

ഇന്ത്യയില്‍ നിന്നുൾപ്പടെയുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ
X

ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. മറ്റൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിലവിലെ സ്​ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ജൂലൈ 25 വരെ സർവീസില്ലെന്ന്​ എമിറേറ്റ്​സും 31 വരെ സർവീസില്ലെന്ന്​ ഇത്തിഹാദും അറിയിച്ചതിന്​ തൊട്ടു പിന്നാലെയാണ്​ യു.എ.ഇ സിവിൽ ഏവിയേഷ​ൻെറ സ്​ഥിരീകരണം. ഇതോടെ, പെരുന്നാൾ കഴിഞ്ഞ്​ മടങ്ങിയെത്താമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക്​ വീണ്ടും മങ്ങലേറ്റു.

ഇന്ത്യക്ക്​ പുറമെ അഫ്​ഗാനിസ്​ഥാൻ, ബംഗ്ലാദേശ്​, ഇന്തോനേഷ്യ, നേപ്പാൾ, പാകിസ്​താൻ, ശ്രീലങ്ക, വിയറ്റ്​നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ്​ വിലക്ക്​. ഈ രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്ക്​ അനിശ്​ചിത കാലത്തേക്കായിരിക്കുമെന്ന്​ സിവിൽ ഏവിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വീണ്ടും ഉറപ്പിച്ചാണ്​ പുതിയ സർക്കുലർ​.

ഈ രാജ്യങ്ങളിലെ കോവിഡി​ൻെറ അവസ്​ഥ യു.എ.ഇ സർക്കാർ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടർതീരുമാനമെന്നും സർക്കുലറിൽ പറയുന്നു. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്​റ്റർ വിസ എന്നിവയുള്ളവർക്ക്​ യു.എ.ഇയിൽ വരുന്നതിന്​ തടസമില്ല.

ഖത്തർ ഓൺഅറൈവൽ വിസ അനുവദിച്ചതോടെ പുതിയൊരു ഇടത്താവളം കൂടി പ്രവാസികൾക്ക്​ തുറന്നുകിട്ടുകയാണ്​. നിലവിൽ ഉസ്​ബെകിസ്​താൻ, അർമേനിയ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ്​ യു.എ.ഇയിലേക്ക്​ ഇന്ത്യക്കാർ എത്തുന്നത്​. കൂടിയ ചെലവും അനിശ്​ചിതാവസ്​ഥയും മൂലം ഇവ തെരഞ്ഞെടുക്കാൻ പലരും മടിക്കുന്ന സാഹചര്യവും ഉണ്ട്​.

TAGS :

Next Story