യു.എ.ഇ കനത്ത ചൂടിലേക്ക്; ജൂൺ 7 മുതൽ 'അൽ തുറയ്യ' സീസൺ
പകൽ സമയത്തെ ശരാശരി താപനില 40-43°C

ദുബൈ: യു.എ.ഇയിൽ വരും ദിവസങ്ങളിൽ ചൂട് കനക്കുമെന്നും താപനിലയിൽ വർധനവുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ 7 മുതൽ 'അൽ തുറയ്യ' സീസൺ ആരംഭിക്കുമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഈ സീസൺ ആരംഭിക്കുന്നതോടെയാണ് യു.എ.ഇയിൽ താപനില ഉയരുന്നത്.
സുഹൈൽ സീസൺ ആരംഭിക്കുന്നത് വരെ രാജ്യത്ത് ചൂടുള്ള കാലാവസ്ഥയായിരിക്കും. ജൂൺ 7 മുതൽ ജൂൺ 19 വരെ 13 ദിവസം തുറയ്യ സീസൺ നീണ്ടുനിൽക്കുമെന്നും ജൂലൈ 2 വരെ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും അൽ ജർവാൻ കൂട്ടിച്ചേർത്തു. പകൽ സമയത്തെ ശരാശരി താപനില 40-43°C വരെ ഉയരും.
രാത്രി സമയം ശരാശരി താപനില 28°C-31°C വരെയായിരിക്കും. തുറയ്യ സീസണിന് ശേഷം വേനൽക്കാലത്തിന്റെ തുടക്കം കുറിക്കുന്ന അൽഡെബറാൻ സീസണും അതിന് പിന്നാലെ ജെമിനി, അൽ മർസം, അൽ കുലൈബിയീൻ സീസണുകളും കടന്ന് വരും. ഈ സമയങ്ങളിൽ
കടുത്ത ചൂടും വരൾച്ചയും ഉണ്ടാകുന്നതോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം വലിയ രീതിയിൽ വർധിക്കും. അതായത് ജൂലൈ- ആഗസ്റ്റ് മാസങ്ങളുടെ മാസങ്ങൾ വേനൽ കാലത്തിന്റെ ഏറ്റവും കഠിനമേറിയ സമയങ്ങളായിരിക്കും. തുടർന്ന് ആഗസ്റ്റ് അവസാനത്തോടെ സുഹൈൽ സീസൺ ആരംഭിക്കുകയും താപനില ക്രമേണ കുറയാൻ തുടങ്ങുകയും ചെയ്യും.
Adjust Story Font
16

