Quantcast

​ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് യുഎഇ

300 ടൺ സഹായ സാമ​ഗ്രികളുമായി 15 ട്രക്കുകളാണ് എത്തിയത്

MediaOne Logo

Web Desk

  • Published:

    7 Dec 2025 3:38 PM IST

​ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് യുഎഇ
X

ദുബൈ:​ ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് യുഎഇ. കഠിനമായ തണുപ്പിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശീതകാല വസ്ത്രങ്ങളും താമസ സൗകര്യങ്ങളും എത്തിച്ചു. 'ഗാലന്റ് നൈറ്റ് 3' ഓപ്പറേഷന്റെ ഭാഗമായുള്ള 257-ാമത് വാഹന സംഘമാണ് ​ഗസ്സ മുനമ്പിലെത്തിയത്. 15 ട്രക്കുകളിലായി 300 ടൺ സഹായ സാമ​ഗ്രികള‍ാണ് എത്തിച്ചത്. വീടുകൾ നഷ്ടപ്പെട്ടവർക്കും പലായനം ചെയ്യപ്പെട്ടവർക്കും സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതിനായി 182 ടൺ ഷെൽറ്റർ ടെന്റുകളും എത്തിച്ചിട്ടുണ്ട്.

TAGS :

Next Story