Quantcast

വടക്കൻ ഗസ്സയിലേക്ക് ആദ്യമായി കരമാർഗം ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് യു.എ.ഇ

യു.എ.ഇയുടെ 17 ട്രക്കുകളാണ് വടക്കൻ ഗസ്സയിലേക്ക് എത്തിയത്

MediaOne Logo

Web Desk

  • Published:

    9 April 2024 8:25 PM GMT

വടക്കൻ ഗസ്സയിലേക്ക് ആദ്യമായി കരമാർഗം ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് യു.എ.ഇ
X

ദുബൈ : വടക്കൻ ഗസ്സയിലേക്ക് ആദ്യമായി കരമാർഗം ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് യു.എ.ഇ. 370 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ട്രക്കുകളിൽ എത്തിച്ചത്. യു.എ.ഇയുടെ ഷിവറസ് കനൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായാണ് 17 ട്രക്കുകൾ ഇന്ന് ഖറം അബൂ സലീം അതിർത്തി കടന്ന് വടക്കൻ ഗസ്സയിലേക്ക് പ്രവേശിച്ചത്.

ആദ്യമായാണ് വടക്കൻ ഗസ്സയിലേക്ക് റോഡ് മാർഗം ദുരിതാശ്വാസമെത്തിക്കാൻ സാധിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഭക്ഷണവും മരുന്നും ഉൾപ്പെടെ 370 ടൺ ഉൽപന്നങ്ങൾ ട്രക്കുകളിലുണ്ടായിരുന്നു. റമദാനിൽ ഇതുവരെ 2,102 ടൺ ദുരിതാശ്വാസ വസ്തുക്കൾ വിവിധ മാർഗങ്ങളിലായി ഗസ്സയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. റമദാനിൽ ഗസ്സയിലേക്കുള്ള സഹായം വർധിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സഹായം.

TAGS :

Next Story