Quantcast

യു.എ.ഇ ദിർഹത്തിന്റെ ചിഹ്നം ഇനി കീബോർഡുകളിലും ഫോണുകളിലും

2026 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന പുതിയ യൂണികോഡ് പതിപ്പിൽ ചിഹ്നം ഉൾപ്പെടുത്തും

MediaOne Logo
യു.എ.ഇ ദിർഹത്തിന്റെ ചിഹ്നം ഇനി കീബോർഡുകളിലും ഫോണുകളിലും
X

ദുബൈ: യുഎഇ ദിർഹത്തെ സൂചിപ്പിക്കാൻ മെസേജുകൾ ടൈപ്പ് ചെയ്യുമ്പോൾ പോലും അക്കത്തിനൊപ്പം ദിർഹം എന്നോ AED എന്നോ എഴുതണം, എന്നാൽ ഇനി അത് വേണ്ട. പകരം ദിർഹത്തിന്റെ സ്വന്തം ചിഹ്നം കീബോർഡുകളിൽ ഉണ്ടാകും. എല്ലാ കീബോർഡ് ലേഔട്ടുകളിലും '6' നമ്പർ കീയുമായി ബന്ധിപ്പിച്ചായിരിക്കും ചിഹ്നം ഉൾപ്പെടുത്തുക. ഡിജിറ്റൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ, ചിഹ്നങ്ങൾ, എഴുത്തുരീതികൾ എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സംഘടനയാണ് അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണികോഡ് കൺസോർഷ്യം.

നമ്മുടെ മൊബൈൽ കീബോർഡുകളിൽ ലഭിക്കുന്ന രൂപ, ഡോളർ തുടങ്ങിയ ചിഹ്നങ്ങളെല്ലാം ഇത്തരത്തിൽ അം​ഗീകരിക്കപ്പെട്ടവയാണ്. ദിർഹത്തിന്റെ പുതിയ കറൻസി ചിഹ്നം യൂണികോഡ് കൺസോർഷ്യം ഔദ്യോഗികമായി അംഗീകരിച്ചു. 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന യൂണികോഡ് പതിപ്പ് 18.0-ൽ ചിഹ്നം ഉൾപ്പെടുത്തും. കഴിഞ്ഞ വർഷം മാർച്ചിലാണ് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ ദിർഹത്തിന്റെ പുതിയ കറൻസി ചിഹ്നം അവതരിപ്പിച്ചത്.

യൂണികോഡിന്റെ പുതിയ പതിപ്പ് പ്രാബല്യത്തിൽ വന്നാൽ സാംസങ്,ആപ്പിൾ, ​ഗൂ​ഗിൾ,മൈക്രോസോഫ്റ്റ് കമ്പനികളുടെ സോഫ്റ്റ് വെയറിൽ ചിഹ്നം ഉൾപ്പെടുത്താൻ കഴിയും. പുതുതായി അംഗീകരിച്ച കറൻസി ചിഹ്നവും, ഡിജിറ്റൽ ദിർഹത്തിന്റെ വ്യാപനവുമാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായാണ് കീബോർഡുകൾ, സ്മാർട്ട്ഫോണുകൾ, പേയ്‌മെന്റ് സംവിധാനങ്ങൾ, സാമ്പത്തിക പ്ലാറ്റ്ഫോമുകൾ എന്നിവയിൽ വലിയ മാറ്റങ്ങൾ നടപ്പാക്കാനുള്ള നീക്കം. സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയുടെ നേതൃത്വത്തിലാണ് പദ്ധതികൾ മുന്നോട്ട് പോകുന്നത്.

TAGS :

Next Story