Quantcast

യുഎഇ 2ജി മൊബൈൽ സേവനം നിർത്തുന്നു

അടുത്ത ജൂണിൽ 2ജി മൊബൈൽ വിൽപന നിർത്തും, 2022 ഡിസംബറിൽ 2ജി സേവനങ്ങളും നിലക്കും

MediaOne Logo

Web Desk

  • Published:

    10 Aug 2021 12:39 AM IST

യുഎഇ 2ജി മൊബൈൽ സേവനം നിർത്തുന്നു
X

യുഎഇ 2ജി മൊബൈൽ സേവനം നിർത്തുന്നു. അടുത്തവർഷം ജുണിൽ 2ജി മാത്രം ലഭിക്കുന്ന ഫോണുകളുടെ വിൽപനയും യുഎഇയിൽ നിരോധിക്കും. 2022 ഡിസംബറിൽ 2ജി സേവനം പൂർണമായും ഇല്ലാതാകും.

മൊബൈൽ തലമുറ 5ജിയും കടന്നുമുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് യുഎഇ 2ജി മൊബൈൽ സേവനം പൂർണമായും നിർത്തലാക്കാൻ ഒരുങ്ങുന്നത്. 6ജി ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കുന്നതായും യുഎഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

അടുത്ത വർഷം ഡിസംബറോടെ യുഎഇയിൽ 2ജി നെറ്റ്‍വര്‍ക്ക് സേവനം പൂർണമായും നിർത്തലാക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഡജിറ്റൽ ഗവ. റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇതിെൻറ മുന്നോടിയായി 2ജി നെറ്റ്‍വര്‍ക്ക് മാത്രം പിന്തുണയ്ക്കുന്ന മൊബൈൽ ഫോണുകളുടെ വിൽപന 2022 ജൂൺ മുതൽ നിർത്തും. 1994ലാണ് യുഎഇയിൽ 2ജി നെറ്റ്‍വര്‍ക്ക് സംവിധാനം നിലവിൽ വന്നത്.

TAGS :

Next Story