Quantcast

യുഎഇയിലെ ഗാർഹിക തൊഴിലാളി നിയമം; ഇന്ത്യയിൽ നിന്ന് നിയമിക്കുന്നതിന് ഇ- മൈ​ഗ്രന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

ഗാർഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് 2022-ലെ 9-ാം നമ്പർ ഫെഡറൽ ഉത്തരവാണ് യുഎഇയിൽ ബാധകമാകുന്നത്

MediaOne Logo

Web Desk

  • Published:

    19 April 2026 4:31 PM IST

UAE Domestic Worker Law; Must register on e-Migrant portal to hire from India
X

ദുബൈ: യുഎഇയിലെ ​ഗാർഹികതൊഴിലാളി നിയമപ്രകാരം ഇന്ത്യയിൽ നിന്ന് ഒരു ഗാർഹിക തൊഴിലാളിയെ നിയമിക്കുന്നതിന് 'ഇ-മൈഗ്രന്റ്' വെബ് പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളി ഇ.സി.ആർ ( Emigration Check Required) പാസ്‌പോർട്ട് കൈവശമുള്ളയാളായിരിക്കണം. ഗാർഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് 2022-ലെ 9-ാം നമ്പർ ഫെഡറൽ ഉത്തരവ് ആണ് യുഎഇയിൽ ബാധകമാകുന്നത്.

യുഎഇ ഗാർഹിക തൊഴിലാളി നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരം, ഒരു തൊഴിലുടമ തന്റെ തൊഴിലാളിക്ക് അനുയോജ്യമായ താമസസൗകര്യം, ജോലി ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ, ഭക്ഷണം, ജോലിക്ക് ആവശ്യമായ വസ്ത്രങ്ങൾ എന്നിവ നൽകണം. കരാറിൽ നിശ്ചയിച്ച പ്രകാരം കൃത്യസമയത്ത് ശമ്പളം, തൊഴിലാളിക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ, എന്നിവ ഉറപ്പുവരുത്തണം.

കരാർ കാലാവധി പൂർത്തിയാകുമ്പോൾ തിരികെ നാട്ടിലേക്ക് പോകാനുള്ള യാത്രാ ചെലവ് തൊഴിലുടമ വഹിക്കണം. ഗാർഹിക ജോലിക്കായി വിദേശത്തുനിന്ന് ആളുകളെ കൊണ്ടുവരുമ്പോൾ നിലവിലുള്ള നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് തൊഴിലുടമക്കും തൊഴിലാളിക്കും ഒരുപോലെ സുരക്ഷിതത്വം നൽകുന്നു.

TAGS :

Next Story