2026 ആദ്യ പാദത്തിൽ യുഎഇ പ്രവാസികൾ നാട്ടിലേക്ക് മത്സരിച്ച് പണമയച്ചു
കൂടുതലയച്ചത് ഇന്ത്യയിലേക്കും പാകിസ്താനിലേക്കും

ദുബൈ: 2026 ന്റെ ആദ്യ പാദത്തിൽ യുഎഇ പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് സ്ഥിരതയോടെ തുടർന്നതായി റിപ്പോർട്ട്. വിനിമയ നിരക്ക് അനുകൂലമായതോടെ ചിലയിടങ്ങളിലേക്ക് പണമയക്കൽ വർധിച്ചതായും പ്രമുഖ യുഎഇ കറൻസി എക്‌സ്‌ചേഞ്ച് കമ്പനികൾ പറയുന്നു. ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ പണയക്കൽ നടന്നതെന്നാണ് റിപ്പോർട്ട്.
ജനുവരിയുടെ തുടക്കത്തിൽ, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 91.1825 എന്ന റെക്കോർഡ് നിലയിലേക്ക് താഴ്ന്നിരുന്നു. നിരക്ക് കുറഞ്ഞാൽ പ്രവാസികൾക്ക് അവരുടെ മാതൃരാജ്യങ്ങളിലേക്ക് കൂടുതൽ പണം അയയ്ക്കാനാകും. ഈ വർഷം ആദ്യ പാദത്തിൽ, പ്രത്യേകിച്ച് ഫെബ്രുവരിയിൽ അനുകൂല വിനിമയ നിരക്കുകൾ പല ഉപഭോക്താക്കളും പ്രയോജനപ്പെടുത്തിയതായാണ് എക്‌സചേഞ്ച് രംഗത്തുള്ള വിദഗ്ധർ പറയുന്നത്.
Next Story
Adjust Story Font
16

