Quantcast

ഇപ്പോൾ ഇന്ത്യയിലേക്ക് പറക്കാം, ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

നിലവിൽ യു.എ.യിൽനിന്ന് ഇന്ത്യയിലേക്ക് ഏകദേശം 300 ദിർഹത്തിലും താഴെയാണ് നിരക്കുകൾ കാണിക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 Sept 2022 1:25 PM IST

ഇപ്പോൾ ഇന്ത്യയിലേക്ക് പറക്കാം,   ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
X

യു.എ.ഇയിൽനിന്ന് ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര പ്ലാൻചെയ്യുന്നവർക്ക് ഇത് നല്ല കാലമാണ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളാണ് നിലവിൽ വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഇന്ത്യയിലേക്കുള്ള വിമാനനിരക്കുകൾ ഇപ്പോൾ 300 ദിർഹത്തിലും താഴെയാണ് കാണിക്കുന്നത്.

ഇന്ന് അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ അറേബ്യ വിമാനത്തിൽ 269 ദിർഹം മുതലാണ് നിരക്കുകൾ കാണിക്കുന്നത്. എന്നാൽ നാളെ ഇതിലും കുറവാണ്. നാളെ ദുബൈയിൽനിന്ന് കോഴിക്കേട്ടേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാന നിരക്കുകൾ 236 മുതലാണ് ആരംഭിക്കുന്നത്.

വേനൽക്കാല അവധി സീസൺ അവസാനിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകളിൽ കാര്യമായ കുറവുകൾ രേഖപ്പെടുത്തിയതെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. എന്നാൽ ദീപാവലിയോടനുബന്ധിച്ച് ഈ മാസം അവസാനത്തോടെ നിരക്കുകൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം യു.എ.ഇയിലേക്കുള്ള മടക്ക ടിക്കറ്റിന് ഏകദേശം 1,000 ദിർഹം വരെയാണ് ഇപ്പോഴും ടിക്കറ്റ് നിരക്ക്.

TAGS :

Next Story