ഇന്ന് യുഎഇ പ്രതിരോധിച്ചത് 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും
ആകെ തടഞ്ഞത് 414 ബാലിസ്റ്റിക്, 15 ക്രൂയിസ് മിസൈലുകൾ

അബൂദബി: മാർച്ച് 29-ന് ഇറാനിൽ നിന്ന് വിക്ഷേപിച്ച 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം പ്രതിരോധിച്ചു. ഇറാൻ ആക്രമണങ്ങൾ തുടങ്ങിയത് മുതൽ, യുഎഇ വ്യോമ പ്രതിരോധം 414 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,914 ഡ്രോണുകളുമാണ് തടഞ്ഞത്.
ആക്രമണങ്ങളുടെ ഫലമായി സായുധ സേനയിലെ രണ്ട് അംഗങ്ങൾ രക്തസാക്ഷികളായി, സായുധ സേന കരാറിലുണ്ടായിരുന്ന മൊറോക്കൻ സിവിലിയനും രക്തസാക്ഷിത്വം വഹിച്ചു. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ട പേരും കൊല്ലപ്പെട്ടു. ആകെ 178 പേർക്ക് പരിക്കേറ്റു.
Next Story
Adjust Story Font
16

