Quantcast

യു.എ.ഇ, ഇസ്രായേൽ ബന്ധം വിപുലമാക്കുന്നു

സാങ്കേതികം ഉൾ​പ്പെടെ എല്ലാ തുറകളിലും പരസ്​പര പങ്കാളിത്തം ഉയർത്താനാണ്​ ഇരു രാജ്യങ്ങൾക്കും ഇടയിൽ രൂപപ്പെട്ട ധാരണ

MediaOne Logo

Web Desk

  • Published:

    17 Sep 2021 5:30 PM GMT

യു.എ.ഇ, ഇസ്രായേൽ ബന്ധം വിപുലമാക്കുന്നു
X

ഇസ്രായേൽ, യു.എ.ഇ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ തുടരുന്നു, അബ്രഹാം കരാർ പ്രകാരം ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം രൂപപ്പെട്ടതിന്റെ ഒന്നാംവാർഷിക വേള കൂടി മുൻനിർത്തിയാണ്​ സഹകരണം ശക്​തമാക്കാനുള്ള തീരുമാനം. ഒക്ടോബർ ഒന്നിനാരംഭിക്കുന്ന ദുബൈ എക്സ്പോയിൽ ഇസ്രായലിന്റെ വിപുലമായ പവലിയനും സജ്ജമാക്കിയിട്ടുണ്ട്.

സാങ്കേതികം ഉൾ​പ്പെടെ എല്ലാ തുറകളിലും പരസ്​പര പങ്കാളിത്തം ഉയർത്താനാണ്​ ഇരു രാജ്യങ്ങൾക്കും ഇടയിൽ രൂപപ്പെട്ട ധാരണ. കാർഷിക, ആരോഗ്യ മേഖലകളിലെ സാങ്കേതിക മികവുകൾ വർധിപ്പിക്കും.

നിർമിതബുദ്ധി ഉൾപ്പെടെയുള്ള മേഖലകളിലൈ പുതിയ അറിവുകൾ പരസ്​പരം പങ്കുവെക്കും.ഉഭയകക്ഷി ബന്​ധത്തി​െൻറഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ഉന്നതല യോഗം ഇതുമായി ബന്​ധപ്പെട്ട പദ്ധതികൾ ചർച്ച ചെയ്​തു.

10 വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുകയാണ്​ ലക്ഷ്യം. . ജലം, കാർഷികം, ആരോഗ്യം, വ്യവസായം, വൈജ്ഞാനികം എന്നീ മേഖലകളിലായിരിക്കും പ്രധാന ഊന്നൽ. ദുബൈ എക്​സ്​പോ പങ്കാളിത്തം ബനധം കൂടുതൽ സൃദൃഢമാക്കുമെന്ന്​ യു.എഇ മന്ത്രി സാറ ബിൻത് യൂസഫ് അൽ അമീരി ചൂണ്ടിക്കാട്ടി.യു.്​എ.ഇ ബന്​ധം മേഖലയിൽ രാജ്യത്തിന്​ മികച്ച മുതൽക്കൂട്ടാണെന്ന്​ഇസ്രായേൽ മന്ത്രി ഒറിറ്റ് ഫർകാഷ്​ പറഞ്ഞു.

TAGS :

Next Story