Quantcast

ആമസോണിൽ യു.എ.ഇ നേതൃത്വത്തിൽ ‘ഓപറേഷൻ ഗ്രീൻ ഷീൽഡ് 2026’; 839 പേർ അറസ്റ്റിൽ

1045 ഫീൽഡ്​ ഓപറേഷനിലായി 280 ദശലക്ഷം ഡോളറിന്‍റെ ഉപകരണങ്ങൾ പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    4 Aug 2026 1:07 PM IST

ആമസോണിൽ യു.എ.ഇ നേതൃത്വത്തിൽ ‘ഓപറേഷൻ ഗ്രീൻ ഷീൽഡ് 2026’; 839 പേർ അറസ്റ്റിൽ
X

അബൂദബി: ആമസോൺ തടത്തിലെ പരിസ്ഥിതി സംരക്ഷണം അടക്കം ലക്ഷ്യമിട്ട്​ യു.എ.ഇയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നടപടി. ‘ഓപറേഷൻ ഗ്രീൻ ഷീൽഡ് 2026’ എന്ന​ പേരിൽ നടന്ന അന്വേഷണത്തിൽ 839 പേരെ അറസ്റ്റ്​ ചെയ്തു. 280 ദശലക്ഷം ​ഡോളറിന്‍റെ ആസ്തികളും വസ്തുക്കളും ഉപകരണങ്ങളു​മാണ്​ പിടിച്ചെടുത്തത്​. ആമ​സോൺ മേഖലയിൽ ഇതുവരെ നടത്തിയ ഏറ്റവും വലിയ കാമ്പയിനുകൾക്കൊന്നിനാണ്​ യു.എ.ഇ നേതൃത്വം നൽകിയത്​. 17 ദിവസത്തിനിടെ 1045 ഫീൽഡ്​ ഓപറേഷനാണ്​ ആമസോൺ തടത്തിൽ നടത്തിയത്​.

ആമസോൺ തടത്തിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ കൊളംബിയ, ഇക്വഡോർ, പെറു, ബൊളീവിയ, ബ്രസീൽ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ്​ യു.എ.ഇയുടെ നേതൃത്വത്തിൽ ഓപറേഷൻ നടത്തിയത്​. പരിസ്ഥിതി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 280 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ആസ്തികളാണ്​ കണ്ടുകെട്ടിയത്​. പിടിച്ചെടുത്തവയിൽ ആമസോണിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, വസ്തുക്കൾ, മറ്റ് ആസ്തികൾ എന്നിവയും ഉൾപ്പെടുന്നുണ്ട്​.

അതിർത്തി കടന്നുള്ള വെല്ലുവിളികളെ നേരിടുന്നതിൽ അന്താരാഷ്ട്ര സഹകരണത്തെ ഒരു മൂലക്കല്ലാക്കി മാറ്റുക എന്ന യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെയാണ് ഈ ഓപ്പറേഷൻ പ്രതിഫലിപ്പിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ്​ സൈഫ്​ ബിൻ സായിദ് ആൽ നഹ്​യാൻ പറഞ്ഞു. പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരായ അന്താരാഷ്ട്ര നിയമ നിർവഹണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി 2023 ൽ ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസുമായി സഹകരിച്ച് ആരംഭിച്ച ഇന്റർനാഷണൽ ഇനിഷ്യേറ്റീവ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് ഫോർ ക്ലൈമറ്റ് (I2LEC) വഴി യുഎഇയുടെ ആഗോള പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഓപ്പറേഷനെന്നും ശൈഖ്​ സൈഫ്​ പറഞ്ഞു.

TAGS :

Next Story