Quantcast

യു എ ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷൂറൻസ്; പദ്ധതിയില്‍ ചേരാത്തവരുടെ പിഴ ശമ്പളത്തിൽ നിന്ന് പിടിക്കും

പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹം പിഴ

MediaOne Logo

Web Desk

  • Updated:

    2023-01-05 18:06:05.0

Published:

5 Jan 2023 10:20 PM IST

യു എ ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷൂറൻസ്; പദ്ധതിയില്‍ ചേരാത്തവരുടെ പിഴ ശമ്പളത്തിൽ നിന്ന് പിടിക്കും
X

യു എ ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവര്‍ക്ക് ഏർപെടുത്തിയ ഇൻഷൂറൻസ് പദ്ധതിയിൽ ചേരാത്ത ജീവനക്കാർക്ക് ഈടാക്കുന്ന പിഴ അവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ തൊഴിൽ മന്ത്രാലയത്തിന്‍റെ നിർദേശം. പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹമാണ് പിഴ.

ജൂൺ 30 ആണ് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഏർപ്പെടുത്തിയ ഇൻഷുറന്‍സില്‍ ചേരാനുള്ള അവസാന തീയതി. ഇതിന് ശേഷവും ചേരാത്തവർക്ക് 400 ദിർഹമാണ് പിഴ. പ്രീമിയം അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ 200 ദിർഹമും പിഴ അടക്കണം. ഫ്രീസോൺ കമ്പനികളിലെ ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, താൽകാലിക കരാർ ജീവനക്കാർ, 18 വയസിൽ താഴെയുള്ളവർ, സ്ഥാപന ഉടമകൾ, നിക്ഷേപകർ തുടങ്ങിയവർ ഒഴികെയുള്ളവരാണ് ഇൻഷ്വറൻസിൽ ചേരേണ്ടത്. പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർ നാല് മാസത്തിനുള്ളിൽ ചേരണം.

പിഴ എങ്ങിനെയാണ് അടക്കേണ്ടത് എന്ന ഭാഗത്താണ് ശമ്പളത്തിൽ നിന്ന് പിടിക്കുന്ന കാര്യം പറയുന്നത്. മൂന്ന് മാസത്തിൽ കൂടുതൽ പിഴ അടക്കാതിരുന്നാൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയോ സർവീസ് ഗ്രാറ്റുവിറ്റിയിൽ നിന്നോ മന്ത്രാലയം അനുശാസിക്കുന്ന മറ്റേതെങ്കിലും മാർഗം വഴിയോ ജീവനക്കാരന്‍റെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കാം എന്നാണ് നിർദേശം. പിഴ അടക്കാത്തവക്ക് മറ്റൊരു മറ്റൊരു തൊഴിൽ പെർമിറ്റ് ലഭിക്കില്ല. ആനുകൂല്യം ലഭിക്കാൻ തൊഴിലുടമയും ജീവനക്കാരനും ഒത്തുകളിച്ചാൽ ഓരോ കേസിനും 20,000 ദിർഹം അഡ്മിനിസ്ട്രേറ്റീവ് പിഴ അടക്കേണ്ടി വരും.

TAGS :

Next Story