Quantcast

യു.എ.ഇയില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരെ പരാതി നല്‍കാന്‍ അനുമതി

ഞങ്ങള്‍ നിയമം അനുസരിക്കുന്ന രാജ്യമാണ്. ഫെഡല്‍ ഗവണ്‍മെന്റിന്റെ സുതാര്യതക്കും വിശ്വാസ്യതക്കുമാണ് ഞങ്ങള്‍ പ്രാധാന്യം കല്‍പിക്കുന്നത്-ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    31 Aug 2021 11:31 PM IST

യു.എ.ഇയില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരെ പരാതി നല്‍കാന്‍ അനുമതി
X

യു.എ.ഇയില്‍ ഇനി മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. ഇതിന് അനുമതി നല്‍കുന്ന പുതിയ നിയമം പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് പ്രഖ്യാപിച്ചത്. ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

പരാതി ലഭിച്ചാല്‍ അന്വേഷണത്തിന്റെ ഭാഗമായി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്താനും സ്വത്ത് മരവിപ്പിക്കാനും പുതിയ നിയമപ്രകാരം പ്രോസിക്യൂഷന് അധികാരമുണ്ടാവും.

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശാസന, നിര്‍ബന്ധിത വിരമിക്കല്‍, ജോലിയില്‍ നിന്ന് പുറത്താക്കല്‍, പെന്‍ഷന്‍, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളുടെ നാലിലൊന്ന് വെട്ടിക്കുറക്കല്‍ തുടങ്ങിയ ശിക്ഷാനടപടികള്‍ സ്വീകരിക്കും.

ഞങ്ങള്‍ നിയമം അനുസരിക്കുന്ന രാജ്യമാണ്. ഫെഡല്‍ ഗവണ്‍മെന്റിന്റെ സുതാര്യതക്കും വിശ്വാസ്യതക്കുമാണ് ഞങ്ങള്‍ പ്രാധാന്യം കല്‍പിക്കുന്നത്-ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

TAGS :

Next Story