Quantcast

മികച്ച ദുബൈ വിദ്യാർഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും

മികവുറ്റ വിജയം നേടിയ ഇമാറാത്തി കുട്ടികൾക്ക്​ പ്രത്യേക സ്കോളർഷിപ്പും പ്രവാസികളുടെ മക്കൾക്ക്​ പത്തു വർഷ ഗോൾഡൻ വിസയുമാണ്​ നൽകുക.

MediaOne Logo

Web Desk

  • Published:

    3 July 2022 11:57 PM IST

മികച്ച ദുബൈ വിദ്യാർഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും
X

ദുബൈ: ഗ്രേഡ്​ 12ൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്ക്‌ ആദരവും സമ്മാനങ്ങളും പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം. മികവുറ്റ വിജയം നേടിയ ഇമാറാത്തി കുട്ടികൾക്ക്​ പ്രത്യേക സ്കോളർഷിപ്പും പ്രവാസികളുടെ മക്കൾക്ക്​ പത്തു വർഷ ഗോൾഡൻ വിസയുമാണ്​ നൽകുക. ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷം മുതൽ 12ാം തരത്തിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക്​ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

More To Watch

TAGS :

Next Story