പശ്ചിമേഷ്യൻ സംഘർഷം; കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ചയായി

ദുബൈ: കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാ ജാബർ അൽ അഹ്മദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണവും അവലോകനം ചെയ്തു. മേഖലയിലെ സംഭവവികാസങ്ങളും ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ചയായി.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയും കുവൈത്തും തങ്ങളുടെ സുരക്ഷ, പരമാധികാരം, ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബർ അസ്സബാഹിന്റെ ആശംസകൾ കുവൈത്ത് വിദേശകാര്യ മന്ത്രി യുഎഇ പ്രസിഡന്റിനെ അറിയിച്ചു. കുവൈത്ത് അമീറിന് തിരിച്ചും ആശംസകൾ നേരുന്നതായി യുഎഇ പ്രസിഡന്റും അറിയിച്ചു.
Next Story
Adjust Story Font
16

