Quantcast

ബ്ലിൻകൻ യു.എ.ഇ പ്രസിഡൻറ്​ ചർച്ച; ഗസ്സയുദ്ധത്തിന്​ അറുതി വേണമെന്ന്​ യു.എഇ

ഫലസ്​തീനികളെ പുറന്തള്ളാൻ അനുവദിക്കില്ലെന്നും യു.എ.ഇ

MediaOne Logo

Web Desk

  • Published:

    8 Jan 2024 6:08 PM GMT

ബ്ലിൻകൻ യു.എ.ഇ പ്രസിഡൻറ്​ ചർച്ച; ഗസ്സയുദ്ധത്തിന്​ അറുതി വേണമെന്ന്​ യു.എഇ
X

അബൂദബി: യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. മിഡിൽഈസ്റ്റ്​ രാജ്യങ്ങളിലെ പ്രത്യേക സന്ദർശനത്തിന്‍റെ ഭാഗമായാണ്​ യു.എസ്​ സംഘം അബൂദബിയിൽ എത്തിയത്​. പ്രധാനമായും ഗസ്സ-ഇസ്രയേൽ യുദ്ധമാണ്​ കൂടിക്കാഴ്ചയിൽ ചർച്ചയായത്​.

സംഘർഷാന്തരീക്ഷം കൂടുതൽ മേഖലകളിലേക്ക്​ വ്യാപിക്കുന്നത്​ ഒഴിവാക്കുന്നതിനും ഗസ്സയിലെ മാനുഷിക പ്രതിസന്ധി മറികടക്കുന്നതിനുമുള്ള മാർഗങ്ങളുമാണ്​ സംസാരിച്ചതെന്ന്​ ആൻറണി ബ്ലിങ്കൻ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ സംഭാഷണത്തിൽ ആവർത്തിച്ചു വ്യക്​തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി ശാത്വി കൊട്ടാരത്തിലായിരുന്നു​ കൂടിക്കാഴ്ച .

ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരാനും ജീവകാരുണ്യപരമായ സഹായം എത്തിക്കാനും അടിയന്തിരമായ ശ്രമം വേണമെന്ന്​ പറഞ്ഞ ശൈഖ്​ മുഹമ്മദ്​, ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്​ടോബറിൽ മേഖലയിൽ സന്ദർശനം നടത്തിയ ഘടത്തിലും ആന്‍റണി ബ്ലിങ്കൻ അബൂദബിയിലെത്തി ശൈഖ്​ മുഹമ്മദുമായി ചർച്ച നടത്തിയിരുന്നു. ​. മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്ന സംഘർഷം രൂക്ഷമാകാതിരിക്കാൻ ഒരുമിച്ച്​ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഉൗന്നിപ്പറഞ്ഞു. അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേശഷ്ടാവുമായ ശൈഖ് തഹ്​നൂൻ ബിൻ സായിദ് ആൽ നഹ്​യാൻ, വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവരടക്കം പ്രമുഖർ കൂടിക്കാഴ്ചയിൽ പ​ങ്കെടുത്തു.

TAGS :

Next Story