Quantcast

ഓൺലൈൻ മനുഷ്യക്കടത്ത്; കർശന മുന്നറിയിപ്പുമായി യുഎഇ

തടവും പത്ത് ലക്ഷം ദിർഹം പിഴയും ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2022-08-03 19:08:46.0

Published:

3 Aug 2022 5:51 PM GMT

ഓൺലൈൻ മനുഷ്യക്കടത്ത്; കർശന മുന്നറിയിപ്പുമായി യുഎഇ
X

യുഎഇ: ഓൺലൈൻ വഴി മനുഷ്യകടത്തിനും, ലഹരികടത്തിനും ശ്രമിക്കുന്നവർക്ക് എതിരെ കർശന മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ. മനുഷ്യകടത്തിന് സഹായിക്കുന്ന വെബ്സൈറ്റോ, മറ്റ് ഇലക്ട്രോണിക് സൗകര്യങ്ങളോ പ്രവർത്തിപ്പിക്കുന്നവർക്ക് തടവും പത്ത് ലക്ഷം ദിർഹം പിഴയും ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.

ഓൺലൈൻ വഴി മനുഷ്യകടത്ത്, അവയവ വിൽപന, മയക്കുമരുന്ന വിൽപന എന്നിവക്ക് ശ്രമിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് യു എ ഇ പബ്ലിക്ക് പ്രോസിക്യൂഷൻ സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നത്.

ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ, കുപ്രചരണം എന്നിവ തടയാൻ ഫെഡറൽ നിയമത്തിന്റെ ആർട്ടിക്കിൾ 32 ൽ 2021 ൽ ഉൾപ്പെടുത്തിയ 34 നമ്പർ നിയമപ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ശിക്ഷവിധിക്കുക എന്നും യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.


TAGS :

Next Story