Quantcast

ഇമ്രാൻ ഖാനെതിരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ

MediaOne Logo

Web Desk

  • Published:

    4 Nov 2022 11:44 AM IST

ഇമ്രാൻ ഖാനെതിരെയുണ്ടായ ആക്രമണത്തെ   ശക്തമായി അപലപിച്ച് യു.എ.ഇ
X

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു.

തങ്ങളുടെ സൗഹൃദ രാജ്യമായ പാക്കിസ്ഥാനോടും രാജ്യത്തെ ജനങ്ങളോടും അക്രമത്തിനും ഭീകരതയ്ക്കുമെതിരെ തങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും യു.എ.ഇ വ്യക്തമാക്കി.

മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കുമെതിരായ ഇത്തരം ക്രിമിനൽ പ്രവൃത്തികളെ യു.എ.ഇ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

TAGS :

Next Story