സിഡ്നി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു

ദുബൈ: ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിൽ ജൂത കൂട്ടായ്മക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു. സുരക്ഷയെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ക്രിമിനൽ പ്രവൃത്തികളെയും, ഭീകരാക്രമണത്തെയും ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇരകളുടെ കുടുംബങ്ങൾക്കും ഓസ്‌ട്രേലിയൻ സർക്കാരിനും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
Next Story
Adjust Story Font
16

