ഖത്തർ ആക്രമണം: ഇസ്രായേൽ ഉപ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ
ഉപ സ്ഥാനപതി ഡേവിഡ് ഒഹദ് ഹൊർസാൻഡിയെയാണ് വിളിച്ചുവരുത്തിയത്

ദോഹ: ഖത്തർ ആക്രമണത്തിൽ ഇസ്രായേൽ ഉപ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് യുഎഇ. അബൂദബി ഇസ്രായേൽ എംബസിയിലെ ഉപ സ്ഥാനപതി ഡേവിഡ് ഒഹദ് ഹൊർസാൻഡിയെയാണ് വിളിച്ചുവരുത്തിയത്. യുഎഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീമ അൽ ഹാഷ്മി രാജ്യത്തിന്റെ പ്രതിഷേധം നയതന്ത്ര ഉദ്യോഗസ്ഥനെ അറിയിച്ചു.
ഖത്തർ ആക്രമണത്തെയും ഇസ്രായേൽ പ്രസിഡന്റ് നെതന്യാഹു നടത്തുന്ന പ്രസ്താവനകളെയും യുഎഇ അപലപിക്കുന്നതായി മന്ത്രി പറഞ്ഞു. ഖത്തറിനെതിരായ നീക്കങ്ങൾ യുഎഇ ഉൾപ്പെടുന്ന മുഴുവൻ ഗൾഫ് രാജ്യങ്ങൾക്കുമെതിരായി കണക്കാക്കുമെന്നും മന്ത്രി ഇസ്രായേലി എംബസി ഉപമേധാവിയെ അറിയിച്ചു.
Next Story
Adjust Story Font
16

