Quantcast

പെരുന്നാളിനെ വരവേൽക്കാൻ യു.എ.ഇ

ദുബൈയിൽ 851 സ്ഥലത്ത് പെരുന്നാൾ നമസ്‌കാരം

MediaOne Logo

Web Desk

  • Published:

    15 Jun 2024 11:09 PM IST

UAE to welcome Eid
X

ദുബൈ: ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി യു.എ.ഇ. ദുബൈ എമിറേറ്റിൽ മാത്രം 851 സ്ഥലത്ത് പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മതകാര്യവകുപ്പ് അറിയിച്ചു. യു.എ.ഇയിൽ മലയാളത്തിൽ ഖുത്തുബയുള്ള മൂന്ന് ഈദ്ഗാഹുകളും സജ്ജമാക്കും. ദുബൈയിൽ രണ്ടിടങ്ങളിലും ഷാർജയിൽ ഒരിടത്തുമാണ് മലയാളത്തിൽ ഖുത്തുബയുള്ള ഈദ്ഗാഹ് ഒരുക്കുക.

ദുബൈയിൽ യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്ററാണ് മലയാളികൾക്കായി ഈദ്ഗാഹ് സംഘടിപ്പിക്കുന്നത്. അൽഖൂസ് അൽമനാർ സെന്റററിൽ പുലർച്ചെ 5.45 ന് നടക്കുന്ന ഈദ് നമസ്‌കാരത്തിന് മൗലവി മൻസൂർ മദീനി നേതൃത്വം നൽകും. ഖിസൈസിലെ ടാർജറ്റ് ഫുട്ബാൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹിന് മൗലവി ഹുസൈൻ കക്കാട് നേതൃത്വം നൽകും. ഷാർജയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ ഫുട്ബാൾ ഗ്രൗണ്ടിലാണ് മലയാളി ഈദ്ഗാഹ് നടക്കുക. 5.44 ന് നടക്കുന്ന ഈദ്‌നമസ്‌കാരത്തിന് മൗലവി ഹുസൈൻ സലഫി നേതൃത്വം നൽകും.

TAGS :

Next Story