Quantcast

യുഎഇയിൽ‍ വരുംദിവസങ്ങളിൽ കടുത്ത ചൂടും പൊടിക്കാറ്റും; താപനില 47°C കടക്കുമെന്ന് മുന്നറിയിപ്പ്

ഒമാൻ കടൽ ശാന്തമായിരിക്കുമെങ്കിലും അറേബ്യൻ ഗൾഫ് പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്

MediaOne Logo

Web Desk

  • Published:

    8 Jun 2026 2:35 PM IST

UAE to witness intense heat and dust storms in coming days; Temperatures could reach 47°C, warns
X

ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഇന്ന് താപനില 47°C വരെ ഉയർന്നേക്കാം. അതേസമയം കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. നേരിയതോ മിതമായതോ ആയ തെക്ക്-പടിഞ്ഞാറൻ, വടക്ക്-പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് ശേഷം അറേബ്യൻ ഗൾഫ് പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഉൾപ്രദേശങ്ങളിൽ 42°C മുതൽ 47°C വരെ കടുത്ത ചൂട് അനുഭവപ്പെടാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഇത് 36°C മുതൽ 42°C വരെയായിരിക്കും. മലയോര മേഖലകളിൽ താരതമ്യേന കുറഞ്ഞ ചൂടായിരിക്കും. 32°C മുതൽ 38°C വരെയായിരിക്കും പരമാവധി താപനില. വരുന്ന വെള്ളിയാഴ്ച വരെ രാജ്യത്ത് പൊതുവെ ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. ഈ ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറയ്ക്കും.

മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്, ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. കടൽ യാത്രക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഒമാൻ കടൽ ശാന്തമായിരിക്കുമെങ്കിലും അറേബ്യൻ ഗൾഫ് പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

TAGS :

Next Story