Quantcast

മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്ക ഇടങ്ങളിലും റെഡ് അലർട്ട്

ശക്തമായ മൂടൽമഞ്ഞിൽ കാഴ്ചപരിധി കുറയുമെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    13 Nov 2022 11:10 AM IST

മൂടൽമഞ്ഞ്; യു.എ.ഇയിൽ മിക്ക ഇടങ്ങളിലും റെഡ് അലർട്ട്
X

ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് യു.എ.ഇയിൽ മിക്ക ഇടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചില തീരപ്രദേശങ്ങളിലും മറ്റും കാഴ്ചപരിധിയിൽ കാര്യമായ കുറവ് സംഭവിച്ചേക്കാം. അതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അപകടങ്ങൾക്കുള്ള സാഹചര്യങ്ങൾ കുറയ്ക്കണമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കാനും സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വിഭാഗത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ചിലയിടങ്ങളിൽ ഇന്ന് രാത്രിയിലും നാളെ രാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

TAGS :

Next Story