Quantcast

യുക്രെയ്ൻ ജനതക്ക്​ സഹായവുമായി യു.എ.ഇ; 1,300 ജനറേറ്ററുകള്‍ കൈമാറി

കഴിഞ്ഞ മാസം 2500 ജനറേറ്ററുകൾ യുക്രെയ്​നിലേക്ക്​ അയക്കുമെന്ന്​ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-06 19:51:58.0

Published:

6 Jan 2023 6:57 PM GMT

യുക്രെയ്ൻ ജനതക്ക്​ സഹായവുമായി യു.എ.ഇ; 1,300 ജനറേറ്ററുകള്‍ കൈമാറി
X

ദുബൈ: യുക്രെയ്​ന്​ വീണ്ടും യു.എ.ഇയുടെ സഹായം. വീടുകളിൽ ഉപയോഗിക്കാവുന്ന 1,300 ലധികം ജനറേറ്റുകളുമായി വിമാനം പോളണ്ടിലെ വാർസോയിൽ എത്തി. കഴിഞ്ഞ മാസം 2500 ജനറേറ്ററുകൾ യുക്രെയ്​നിലേക്ക്​ അയക്കുമെന്ന്​ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. 1200 ജനറേറ്ററുകളാണ് കഴിഞ്ഞ മാസം അയച്ചത്. യുക്രൈന് 100 ദശലക്ഷം ഡോളറിന്‍റെ സഹായമാണ്​ യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്​. മുൻപ്​ മെഡിക്കൽ സഹായവും യു.എ.ഇ നൽകിയിരുന്നു.

TAGS :

Next Story