അബൂദബിയിൽ ചികിത്സ നേടാൻ ഇനി എയർ ടാക്‌സിയിൽ പറന്നുപോകാം...
യുഎഇയിലെ ആദ്യ ആശുപത്രി വെർട്ടിപോർട്ട് പ്രഖ്യാപിച്ചു

അബൂദബി: യുഎഇയിലെ ആദ്യ ആശുപത്രി വെർട്ടിപോർട്ട് പ്രഖ്യാപിച്ചു. ആർച്ചർ ഏവിയേഷനുമായി സഹകരിച്ച് അബൂദബി ക്ലീവ്ലാൻഡ് ക്ലിനിക്കാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രി വെർട്ടിപോർട്ട് ഒരുങ്ങുന്നതോടെ രോഗികൾക്ക് എയർ ടാക്‌സിയിൽ ആശുപത്രിയിലെത്താനാകും. എയർ ടാക്‌സികൾ പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്നയിടമാണ് വെർട്ടിപോർട്ട്.
പരമ്പരാഗത ഹെലികോപ്റ്റർ, eVTOL എയർക്രാഫ്റ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതിനായി ആർച്ചർ നിലവിലുള്ള ഹെലിപാഡ് മാറ്റും. ആർച്ചറിന്റെ ഇലക്ട്രിക് വിമാനമായ മിഡ്നൈറ്റാണ് സർവീസിനായി ഉപയോഗിക്കുക. നാല് യാത്രക്കാരെ വരെ വഹിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണിത്. പരമ്പരാഗത ഹെലികോപ്റ്ററിനേക്കാൾ കുറഞ്ഞ ശബ്ദവും ഉദ്വമനവും മാത്രമാണ് സൃഷ്ടിക്കുക.
Next Story
Adjust Story Font
16

