Quantcast

യുഎഇയിലെ റാസൽഖൈമയിൽ ഇനി ഊബർ ടാക്സികളും സർവീസ് നടത്തും

ഊബർ ആപ്പ് വഴി ലിമോസിൻ വാഹനങ്ങളും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം

MediaOne Logo

Web Desk

  • Published:

    28 April 2026 10:49 PM IST

Uber taxis have started service in Ras Al Khaimah, UAE
X

ദുബൈ: യുഎഇയിലെ റാസൽഖൈമയിൽ ഊബർ ടാക്സികൾ സർവീസ് ആരംഭിച്ചു. ഇനി 24 മണിക്കൂറും ഊബർ ടാക്സികളും, ലിമോസിനുകളും ലഭ്യമായിരിക്കും. ഇതുസംബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയും ഊബറും സഹകരണകരാർ ഒപ്പുവെച്ചു. റാക്ട ആസ്ഥാനത്ത് ചടങ്ങിൽ ഡയറക്ടർ ജനറൽ എൻജിനീയർ ഇസ്മായിൽ ഹസൻ അൽ ബലൂഷിയും, ഊബർ യു.എ.ഇ ജനറൽ മാനേജർ താലൻസൗലിയുമാണ് കരാറിൽ ഒപ്പിട്ടത്.

ഊബർ ആപ്പിലൂടെ വാഹനം ബുക്ക് ചെയ്യാനും ഡിജിറ്റൽ പേമെന്റ് നടത്താനും സൗകര്യമുണ്ടാകും. റാസൽഖൈമ നിവാസികൾക്കും ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്കും യാത്രാസൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റാക്ട-ഊബറുമായി കൈകോർക്കുന്നത്.

TAGS :

Next Story