ദോഹയിലെ ഇസ്രായേൽ ആക്രമണം; 'സഹോദര രാഷ്ട്രമായ ഖത്തറിനൊപ്പം പൂർണഹൃദയത്തോടെ നിലകൊള്ളുന്നു' 'യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ശക്തമായ ഭാഷയിൽ അപലപിച്ചു

അബുദാബി: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് യുഎഇ. ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് നഗ്നവും ഭീരുത്വവുമായ പ്രവൃത്തിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും, അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനവുമാണ് ആക്രമണമെന്നും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. പ്രാദേശികവും ആഗോളവുമായ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിരുത്തരവാദപരമായ ആക്രമണം എന്നും ഷെയ്ഖ് അബ്ദുല്ല പ്രസ്താവനയിൽ പറഞ്ഞു.
സഹോദര രാഷ്ട്രമായ ഖത്തറിനൊപ്പം പൂർണഹൃദയത്തോടെ നിലകൊള്ളുന്നുവെന്നും ഖത്തറിനെ ലക്ഷ്യമിട്ടുള്ള വഞ്ചനാപരമായ ഇസ്രായേലി ആക്രമണത്തെ അപലപിക്കുന്നുവെന്നും മുതിർന്ന നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. 'അറബ് ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ഈ ആക്രമണത്തെ നേരിടുന്നതിൽ തന്റെ രാജ്യം ഖത്തറുമായി പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും ഗർഗാഷ് ഊന്നിപ്പറഞ്ഞു.
Adjust Story Font
16

