അബൂദബിയിലെ പാർക്കുകളിൽ ബാർബിക്യൂ സൗകര്യങ്ങൾ വിപുലീകരിക്കുന്നു
പാർക്കുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് അധികൃതരുടെ നിർദേശം

അബൂദബി: നഗരത്തിലെ വിവിധ പാർക്കുകളിൽ ബാർബിക്യൂവിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. പാർക്കുകളിൽ പ്രത്യേക ബാർബിക്യൂ പ്ലാറ്റ്‌ഫോമുകൾ, കൽക്കരി നിക്ഷേപിക്കാനുള്ള കണ്ടെയ്നറുകൾ, മാലിന്യപ്പെട്ടികൾ എന്നീ സൗകര്യങ്ങളടങ്ങിയ സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അംഗീകൃത സ്ഥലങ്ങളിൽ മാത്രം ബാർബിക്യൂ നടത്താനും പാർക്കുകളിൽ മാലിന്യം വലിച്ചെറിയാതെ വൃത്തിയായി സൂക്ഷിക്കാനും അധികൃതർ പൊതു ജനങ്ങളോട് നിർദേശിച്ചു.
ഫാമിലി പാർക്ക് (എ), ഫാമിലി പാർക്ക് (ബി), അൽ നൗഫൽ പാർക്ക്, അൽ ബൂം പാർക്ക്, ഫോർമൽ പാർക്ക്, ഹെറിറ്റേജ് പാർക്ക് (4-5), അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പാർക്കുകൾ, ഡോൾഫിൻ പാർക്ക്, ഓൾഡ് എയർപോർട്ട് പാർക്ക്, അൽ സഫ്രാന പാർക്ക്, അൽ ഖുർറം ബീച്ചിലെ അൽ നോഴ, അൽ മുസൂൻ പാർക്കുകളിലാണ് ബാർബിക്യൂ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
Next Story
Adjust Story Font
16

